Railways to operate 200 non-AC passenger trains daily from June 1 | Oneindia Malayalam

2020-05-20 547

ദിവസവും 200 നോണ്‍ ACട്രെയിനുകള്‍;
ബുക്കിങ് ഉടന്‍


ജൂണ്‍ ഒന്നു മുതല്‍ രാജ്യത്ത് കൂടുതല്‍ ട്രെയിന്‍ സര്‍വിസുകള്‍ പുനരാരംഭിക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. നിലവില്‍ 15 പ്രത്യേക സര്‍വീസുകളാണ് ആരംഭിച്ചിരിക്കുന്നത്.എന്നാല്‍ അടുത്ത മാസം മുതല്‍ 200 ട്രെയിനുകള്‍ അധികം ഓടിക്കുമെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു. സ്ലീപ്പര്‍ നിരക്കുകളാണ് ഈടാക്കുന്നതെന്നും കുടിയേറ്റക്കാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് സര്‍വീസ് പ്രയോജനപ്പെടുമെന്ന് റെയില്‍വേ അറിയിച്ചു.